കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ രക്ഷാപ്രവർത്തനം വൈകിച്ച് ഒരു വീട്ടമ്മയുടെ ജീവനെടുത്തത് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള അനാസ്ഥ മൂലമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം.
മെഡിക്കൽ കോളേജ് സംഭവത്തിൽ ആരോഗ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട്
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യ മരുന്നുകളോ, ശസ്ത്രക്രിയാ ഉപകരണങ്ങളോഇല്ലാതെ സർക്കാർ ആശുപത്രികൾ വലയുകയാണ്.മരുന്ന് വിതരണക്കാർക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷന് കുടിശ്ശികയുള്ളത് കോടികളാണ്. അത് കൊടുക്കാതെ 100 കോടി മുടിച്ച് നാലാം വർഷത്തിൻ്റെ ധൂർത്ത് നടത്തുകയാണ് പിണറായി. അടിയന്തര ശസ്ത്രക്രിയകൾക്ക് മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണ് മനുഷ്യർക്ക് ഉള്ളത്. ......
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.
സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്.
ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവർ താമസിക്കുന്ന വീടിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. ......
കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്.......
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ചികിത്സയുടെ ഭാഗമായിട്ടാണ് അമേരിക്കയിലേക്ക് പോകുന്നത്........
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ദീർഘകാലമായി ഉപയോഗിച്ചുവന്നിരുന്ന 'പാരാമെഡിക്കൽ' (Paramedical) എന്ന പദം ഔദ്യോഗികമായി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. 2021-ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (NCAHP) നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ......
സീരിയൽ താരം പ്രാർഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ക്ഷേത്രത്തിന് മുന്നിൽനിന്ന് ഇരുവരും താലി ചാർത്തുന്ന വീഡിയോ താരം തന്നെയാണ് പുറത്തുവിട്ടതും. ......
അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് വിധി. ......
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. ......

ദോഹ: റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്ന 2024 ലെ അഞ്ചാം നമ്പർ നിയമത്തിലെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ-മോഹനദി പ്രഖ്യാപിച്ചു.
എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളെയും നിയന്ത്രണ തീരുമാനങ്ങളെയും കുറിച്ച് വിശദീകരിക്കുന്നതിനായി നീതിന്യായ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ്
പുതിയ നിയന്ത്രണങ്ങൾപ്രഖ്യാപിച്ചത്.നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആൻഡ് ഡോക്യുമെന്റേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അമീർ സഈദ് അലി അൽ-ഗാഫ്രി മൂന്ന് അധ്യായങ്ങളും രജിസ്ട്രേഷൻ, എൻറോൾമെന്റ്, ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ എന്നിവ കൃത്യമായി നിയന്ത്രിക്കുന്നതും സ്വത്ത് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂടുകൾ സ്ഥാപിക്കുന്നതും വേർതിരിക്കലിനും ഏകീകരണത്തിനുമുള്ള അഭ്യർത്ഥനകൾക്കും വേണ്ടിയുള്ള 17 ലേഖനങ്ങളും ഉൾപ്പെടുന്ന നിയന്ത്രണങ്ങളുടെ സവിശേഷതകൾ ഇതിൽ എടുത്തുകാട്ടി. നിയമത്തിലെ വ്യവസ്ഥകൾ സജീവമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരസ്പര പൂരക മന്ത്രിതല തീരുമാനങ്ങൾക്കൊപ്പം, സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം ഏകീകരിക്കുന്നതിനും രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം നീങ്ങുന്നതിനും ഇത് ലക്ഷ്യമിടുന്നതാണ് പുതിയ നിയന്ത്രണങ്ങൾ.
റിയൽ എസ്റ്റേറ്റ് രജിസ്ട്രിയിൽ രേഖപ്പെടുത്തേണ്ട ഡാറ്റ നിർണ്ണയിക്കുന്നത് സംബന്ധിച്ച് 2025 ലെ 71-ാം നമ്പർ തീരുമാനവും, ഇലക്ട്രോണിക് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷനായുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 2025 ലെ 72-ാം നമ്പർ തീരുമാനവും നീതിന്യായ മന്ത്രി പുറപ്പെടുവിച്ചതായി റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആൻഡ് ഡോക്യുമെന്റേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സൂചിപ്പിച്ചു. ......